Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cambodian Grapes

Thrissur

തീ​ര​മ​ണ്ണി​ൽ കംബോഡി​യ​ൻ മു​ന്തി​രി വി​ള​യി​ച്ച് അ​ബ്ദു​ൾ നാ​സ​ർ

ക​യ്പ​മം​ഗ​ലം: തീ​ര​ദേ​ശ​ത്ത് അ​പൂ​ർ​വമാ​യി വി​ള​യു​ന്ന കംബോഡി​യ​ൻ മു​ന്തി​രി ന​ട്ടു​വ​ള​ർ​ത്തി ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ് ക​യ്പ​മം​ഗ​ലം കാ​ക്കാ​ത്തി​രു​ത്തി ബ​ദ​ർ പ​ള്ളി​ക്ക് പ​ടി​ഞ്ഞാ​റ് ക​റു​പ്പംവീ​ട്ടി​ൽ അ​ബ്ദു​ൾ നാ​സ​ർ. വീ​ട്ടു​മു​റ്റ​ത്തും മ​ട്ടു​പ്പാ​വി​ലു​മാ​യി വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും കൃ​ഷി ചെ​യ്യു​ന്ന നാ​സ​റി​ന്‍റെ തോ​ട്ട​ത്തി​ലെ​ത്തി​യാ​ൽ ഇ​പ്പോ​ൾ കാ​ണാ​നാ​കു​ന്ന​ത് നി​റ​യെ മു​ന്തി​രി​ക്കു​ല​ക​ളാ​ണ്.

പെ​രു​മ്പാ​വൂ​രി​ൽ നി​ന്ന് വാ​ങ്ങി​യ ര​ണ്ട് കംബോഡി​യ​ൻ മു​ന്തി​രി​ത്തൈ​ക​ളാ​ണ് നാ​സ​ർ വീ​ട്ടു​മു​റ്റ​ത്ത് ന​ട്ട​ത്. എ​ന്നാ​ൽ ഒ​രു വ​ർ​ഷ​ത്തോ​ളം ക​ഴി​ഞ്ഞി​ട്ടും തൈ​ക​ളി​ൽ കാ​യ്ഫ​ലം ഉ​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ ചെ​ടി ഉ​ണ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു. കൃ​ഷി അ​വ​സാ​നി​ച്ചെ​ന്ന് ക​രു​തി​യി​രി​ക്കെ​യാ​ണ് ഉ​ണ​ങ്ങി​യ ചെ​ടി​യി​ൽനി​ന്ന് അ​ഞ്ച് മാ​സം മു​മ്പ് പു​തി​യ ത​ളി​രു​ക​ൾ പൊ​ട്ടി​വ​ന്ന​ത്.​പി​ന്നീ​ട് അ​തി​വേ​ഗം വ​ള​ർ​ന്ന വ​ള്ളി മ​ട്ടു​പ്പാ​വി​ലേ​ക്ക് പ​ട​ർ​ന്ന് പ​ന്ത​ലാ​യി. ഇ​പ്പോ​ൾ വ​ള്ളി​യി​ൽ നി​റ​യെ മു​ന്തി​രി​ക്കു​ല​ക​ൾ കാ​യ്ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ഓ​രോ കു​ല​യി​ലും ആ​യി​ര​ത്തി​ല​ധി​കം മു​ന്തി​രി​ക​ളാ​ണ് ഉ​ള്ള​ത്. നി​ല​വി​ൽ കാ​യ്ക​ൾ വ​ള​ർ​ച്ച​യു​ടെ ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഒ​രു മാ​സം കൂ​ടി ക​ഴി​ഞ്ഞാ​ൽ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​കു​മെ​ന്നും നാ​സ​ർ പ​റ​യു​ന്നു.

കൃ​ഷി​യോ​ടു​ള്ള താ​ൽ​പ​ര്യ​മാ​ണ് നാ​സ​റി​നെ വ്യ​ത്യ​സ്ത പ​ഴ​വ​ർ​ഗ​ങ്ങ​ൾ പ​രീ​ക്ഷി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. വെ​റും നാ​ലു​സെ​ന്‍റ് പു​ര​യി​ട​ത്തി​ൽ നൂ​റോ​ളം പ​ഴ​വ​ർ​ഗ ചെ​ടി​ക​ളാ​ണ് നാ​സ​ർ പ​രി​പാ​ലി​ക്കു​ന്ന​ത്. വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും വീ​ട്ടു​വ​ള​പ്പി​ൽ ത​ന്നെ കൃ​ഷി ചെ​യ്ത് മി​ക​ച്ച വി​ള​വ് നേ​ടു​ന്ന നാ​സ​റി​ന്‍റെ കൃ​ഷി​രീ​തി നാ​ട്ടു​കാ​രി​ലും കൗ​തു​ക​മു​ണ​ർ​ത്തു​ന്നു​ണ്ട്. സ​ഹോ​ദ​ര​ൻ ക​ർ​ഷ​ക ദി​ന​ത്തി​ൽ മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് ന​ൽ​കി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​സ​റി​നെ ആ​ദ​രി​ച്ചി​രു​ന്നു.

Latest News

Corehub Up